Site iconSite icon Janayugom Online

ഇന്ത്യ സഖ്യ യോഗം ജൂണ്‍ ഒന്നിന്

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയുടെ അടുത്തയോഗം അടുത്ത മാസം ഒന്നിന് ഡല്‍ഹിയില്‍. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനം, വിജയസാധ്യത, ഭാവി തന്ത്രം എന്നിവ യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജൂന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാകും യോഗം. 

ബംഗാളില്‍ അവസാനവട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബനാര്‍ജി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നു, 

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസി യാദവ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ സഖ്യ നേതാവ് പറഞ്ഞു. 

Eng­lish Summary:India alliance meet­ing on June 1
You may also like this video

Exit mobile version