Site iconSite icon Janayugom Online

മോഡി സര്‍ക്കാരിനെതിരെ ഇന്ത്യ സഖ്യം വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച്

വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇന്ന് ഇന്ത്യ സഖ്യ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത മാര്‍ച്ച്. എഐഎസ്എഫ് ഉള്‍പ്പെടെ 16 സംഘടനകള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കും.
യുണൈറ്റഡ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അണിനിരക്കുക. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടാനും തൊഴില്‍ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനും കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംയുക്തവേദി രൂപീകരിച്ചത്. 

‘വിദ്യാഭ്യാസത്തെ സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക. ഇന്ത്യയെ സംരക്ഷിക്കുക, ബിജെപിയെ തള്ളിക്കളയുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. സംഘ്പരിവാര്‍ ശക്തികള്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലയെയും രാജ്യത്തിന്റെ ജനാധിപത്യം, മതനിരപേക്ഷത, പുരോഗമന മൂല്യം എന്നിവയെയും ആക്രമിക്കുന്നതായി വിദ്യാര്‍ത്ഥി സംഘടനകള്‍ കുറ്റപ്പെടുത്തി.
എസ്എഫ്ഐ, ഐസ, എൻഎസ്‌യുഐ, എഐഎസ്ബി, സിആര്‍ജെഡി, സിവൈഎസ്എസ്, ഡിഎംകെ വിദ്യാര്‍ത്ഥി സംഘം, ഡിഎസ്എഫ്, പ്രോഗ്രസീവ് സ്റ്റുഡൻസ് ഫോറം, പിഎസ്‌യു, ആര്‍എല്‍ഡി ഛാത്ര സഭ, സമാജ്‌വാജി ഛാത്ര സഭ, സാത്രോ മുക്തി സൻഗ്രാം സമിതി, ട്രൈബല്‍ സ്റ്റുഡൻസ് യൂണിയൻ എന്നീ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകും. 

Eng­lish Sum­ma­ry: India alliance stu­dent orga­ni­za­tions march against Modi government

You may also like this video

Exit mobile version