Site iconSite icon Janayugom Online

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് തിരിച്ചടി

അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് തിരിച്ചടി. പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തുമെത്തി. 60.71 ശതമാനമാണ് ഓസീസിനുള്ളത്‌. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ ടീമിന് ഒമ്പത് ജയവും നാല് തോൽവിയും ഒരു സമനിലയുമാണുള്ളത്‌. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 57.29 ശതമാനമാണ് പോയിന്റ്. 16 മത്സരങ്ങൾ കളിച്ചപ്പോൾ ഒൻപത് ജയം ആറ് തോൽവി ഒരു സമനില എന്നിങ്ങനെയാണ്. ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 

59.26 ആണ് ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാൽ മറ്റു ടീമുകളുടെ ഫലങ്ങൾ നോക്കാതെ ഇന്ത്യയ്ക്ക് ഫൈനലിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കും. അഡ്‌‍ലെയ്ഡിൽ തോറ്റെങ്കിലും അടുത്ത മൂന്നു കളികളും ജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം. ശ്രീലങ്ക നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ അവര്‍ തോറ്റിരുന്നു. 10 മത്സരം കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചു. അഞ്ച് തോല്‍വിയും. 50.00 പോയന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലാന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍.

Exit mobile version