ഏഷ്യാ കപ്പില്‍ ഇന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ അഫ്ഗാനിസ്താനും ഇന്ത്യയും ഏറ്റുമുട്ടും. ഇരു ടീമുകളും സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഈ ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഫൈനല്‍ പ്രവേശനത്തെ സ്വാധീനിക്കില്ല.
സൂപ്പര്‍ ഫോറില്‍ ഒരു മത്സരമെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇരു ടീമുകളും ഇറങ്ങുക. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ദുര്‍ബലമായ ബൗളിംഗും മധ്യനിരയുമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ട അഫ്ഗാനിസ്താന്‍ കടുത്ത പോരാട്ടവീര്യം കാണിക്കുമെന്നാണ് വിലയിരുത്തല്‍.
English summary; India and Afghanistan will meet today in the Asia Cup
You may also like this video;