Site iconSite icon Janayugom Online

ഇന്ത്യ‑യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഒപ്പുവച്ചു

ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. മദർ ഓഫ് ഓൾ ഡീൽസ് എന്നാണ് കരാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ച്. കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉല്‍പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നാണ് കരാറിനെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. 

യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം. 

യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും ഉപകരണങ്ങൾക്കുള്ള തീരുവ 44% നീങ്ങും. ഫാർമ ഉൽപനങ്ങൾക്കുള്ള 11% തീരുവയും നീക്കും. യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. ഗ്രീൻ ഹൈഡ്രൻ ടാസ്ക്ക് ഫോഴ്സിലും സഹകരണം ഉറപ്പാക്കുന്നതാണ് കരാർ.

Exit mobile version