Site icon Janayugom Online

ഇന്ത്യയും പാകിസ്ഥാനും ആണവശേഖരം വര്‍ധിപ്പിക്കുന്നു

ഇന്ത്യ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാകിസ്ഥാനും ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജനുവരി വരെയുള്ള കണക്ക് പ്രകാരം 160 ആണവായുധങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. 2021 ജനുവരിയിലിത് 156 ആയിരുന്നു. പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധ ശേഖരം രണ്ട് വര്‍ഷങ്ങളിലും 165 എന്ന നിലയില്‍ തന്നെയായിരുന്നു.

എന്നാല്‍ ഇരുരാജ്യങ്ങളും ആണാവയുധങ്ങള്‍ വിപുലീകരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആണവായുധങ്ങളുടെ തല്‍സ്ഥിതിയെക്കുറിച്ചോ ശേഖരത്തെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ഇരുരാജ്യങ്ങളും പുറത്തുവിടാറില്ല.

ആണവായുധ ശേഖരം ശക്തിപ്പെടുത്തുന്നതില്‍ ചൈനയും ഇതേ പാതയിലാണ്. ജനുവരിയില്‍ ചൈനയുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 350 ആണ്. ഒമ്പത് രാജ്യങ്ങള്‍ക്കാണ് ആണവായുധ ശേഖരമുള്ളത്. യുഎസ് (5428), റഷ്യ (5977), യുകെ (225), ഫ്രാന്‍സ് (290), ചൈന (350), ഇന്ത്യ (160), പാകിസ്ഥാന്‍ (165), ഇസ്രയേല്‍ (90), ഉത്തര കൊറിയ (20) എന്നിങ്ങനെയാണ് ആണവായുധങ്ങള്‍ കൈവശമുള്ളത്.

Eng­lish summary;India and Pak­istan increase nuclear stockpile

You may also like this video;

Exit mobile version