പ്രതികാരചുങ്കം ചുമത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും നിര്‍ജീവ സമ്പദ്‌വ്യവസ്ഥകളാണെന്നും രണ്ടും കൂപ്പുകുത്തട്ടെയെന്നും ട്രംപ് പറഞ്ഞു. ‘ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. നിര്‍ജീവമായ അവരുടെ സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ വ്യാപാര കരാര്‍ മാത്രമേ ഉള്ളൂ. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മിൽ ഒരു വ്യാപാരവുമില്ലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള യുഎസിന്റെ തര്‍ക്കം യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ മുന്നറിയിപ്പിന് എതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്‌വദേവിനോട് വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാൾ കൈവയ്ക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യയും റഷ്യയും നിര്‍ജീവ സമ്പദ്‌വ്യവസ്ഥകള്‍: ട്രംപ്

