Site iconSite icon Janayugom Online

വോണിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക താരങ്ങള്‍

മൊഹാലിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍, അന്തരിച്ച ഓ­സ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെ­യ്ന്‍ വോണിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് താരങ്ങള്‍. കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഒരു മിനിറ്റ് മൗനമാചരിച്ചാണ് ഇരു സംഘവും ഗ്രൗണ്ടിലിറങ്ങിയത്.

വോണിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ക്രിക്കറ്റ് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ എത്തിയത്. വോണിന്റെ വിയോഗ വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചത്.

eng­lish summary;India and Sri Lan­ka pay trib­ute to Warne

you may also like this video;

Exit mobile version