Site iconSite icon Janayugom Online

ഇന്ത്യ‑ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം റദ്ദാക്കണം: ബിസിസിഐയ്ക്ക് കത്ത് നല്‍കി ഹിന്ദു ജനജാഗ്രതി സമിതി

ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗോവ ആസ്ഥാനമായുള്ള ഹിന്ദുത്വ സംഘടന ഹിന്ദു ജനജാഗ്രതി സമിതി ബിസിസിഐയ്ക്ക് കത്തെഴുതി. 

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ വ്യാഴാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരം മാറ്റിവയ്ക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ക്രിക്കറ്റ് റെഗുലേറ്ററി ബോഡിയായ ബിസിസിഐയോട് കത്തില്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന രാജിവച്ചതിനുശേഷം, ഹിന്ദുക്കള്‍ക്കുനേരെയും ക്ഷേത്രങ്ങള്‍ക്കുനേരെയും ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു. 

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 12 വരെയാണ് ഇന്ത്യ- ബംഗ്ലാദേശ് ടി20 മത്സരങ്ങള്‍ നടക്കുക. ചെന്നൈ, കാൺപൂർ, ഗ്വാളിയോർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ വേദികളിലായി ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് നടക്കുക.

Exit mobile version