Site iconSite icon Janayugom Online

ഗോതമ്പ് കയറ്റുമതി വിലക്കിയത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനെന്ന് ഇന്ത്യ

ഗോതമ്പ് കയറ്റുമതി വിലക്കിയത് ഇന്ത്യയുടേയും അയൽ രാജ്യങ്ങളുടേയും ഭക്ഷ്യസുരക്ഷക്ക് വേണ്ടിയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎന്നില്‍ പറഞ്ഞു.

ആഗോള വിപണിയിൽ ഭക്ഷ്യവിലയിലെ പെട്ടെന്നുള്ള വർധനവ്, കോവിഡ് 19 വാക്സിൻ പ്രശ്നം പോലെ ആകരുതെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ആഗോള ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നടന്ന മന്ത്രി തലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

കോവിഡ് 19 ഒന്നാം ഡോസ് വാക്സിനു വേണ്ടി ദരിദ്ര രാജ്യങ്ങൾ ബുദ്ധിമുട്ടുമ്പോൾ വികസിത രാജ്യങ്ങൾക്ക് വാക്സിൻ പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും ഇന്ത്യ യുഎന്നില്‍ പറഞ്ഞു.

ഗോതമ്പിന്റെ പെട്ടെന്നുള്ള അന്താരാഷ്ട്ര തലത്തിലെ വില വർധന ഇന്ത്യയുടേയും അയൽ രാജ്യങ്ങളുടേയും ഭ്യക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞു. ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ അവ താങ്ങാവുന്ന വിലയിൽ വേണ്ട​ത്ര ലഭ്യമാക്കുക എന്നത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വാക്സിന്റെ കാര്യത്തിൽ ദരിദ്ര രാജ്യങ്ങൾ അവഗണിക്കപ്പെട്ടത് എങ്ങനെയാണെന്ന് നാം കണ്ടു. അസമത്വം ശാശ്വതമാക്കുന്നതിനും വിവേചനം പ്രോത്സാഹിപ്പിക്കാനും കഴിയില്ല. ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;India bans wheat exports to ensure food security

You may also like this video;

Exit mobile version