Site iconSite icon Janayugom Online

ഭാരതം: കേന്ദ്രം പിന്നോട്ടില്ല

ഇന്ത്യയെ ഭാരതമാക്കി മാറ്റാനുള്ള പ്രമേയം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. പുനര്‍നാമകരണത്തിനുള്ള പ്രമേയം പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലാകും സര്‍ക്കാര്‍ അവതരിപ്പിക്കുക.
ജി20 രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിലെ ഭാരത രാഷ്ട്രപതി പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന പരിപാടിയിലെ ഔദ്യോഗിക രേഖകളിലും ഇന്ത്യക്ക് പകരം ഭാരതമെന്ന് രേഖപ്പെടുത്തിയതോടെ പേരുമാറ്റം എന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന കാര്യം വ്യക്തമായി. ജി20 ഉച്ചകോടിയുടെ ചുമതലയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലും ‘ഭാരത് ഒഫിഷ്യല്‍’ എന്നാകും രേഖപ്പെടുത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും തുടക്കം കുറിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് വിനായക ചതുര്‍ത്ഥി ദിനമായ 19ന് പുതിയ മന്ദിരത്തില്‍ സമ്മേളിക്കുന്ന സഭയിലാകും പേരു മാറ്റം സംബന്ധിച്ച പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ചോ മറ്റ് കാര്യങ്ങളിലോ ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നല്‍കിയിട്ടില്ല.

Eng­lish Sum­ma­ry: India: Cen­ter not backward

You may also like this video

Exit mobile version