Site iconSite icon Janayugom Online

ഇന്ത്യ – ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന്

ഇന്ത്യ – ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ലഫ്റ്റനന്റ് ജനറൽ അനിന്ത്യ സെൻ ഗുപ്തയാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തെക്കുറിച്ചാകും ചർച്ച. ഉഭയകക്ഷി ഉടമ്പടികൾ ലംഘിക്കുന്നത് അതിർത്തിയിലെ സാഹചര്യം വഷളാക്കുന്നതായി ചൈനയുമായുള്ള 13-ാം വട്ട കമാൻഡർ തല ചർച്ചയിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളും സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് 14-ാം വട്ട ചർച്ച നടക്കുന്നത്.

ENGLISH SUMMARY; India — Chi­na 14th Round Com­man­der lev­el Talks Today
You may also like this video

Exit mobile version