ഇന്ത്യ‑ചൈന നയതന്ത്ര ചർച്ചയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ നടപടിയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ എംപി. റഷ്യയുമായുള്ള ബന്ധം കൊടുത്താൽ ശക്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെയും തരൂർ സ്വാഗതം ചെയ്തു. ചൈനയുമായി അടുക്കുന്നതിനെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ഈ പ്രസ്താവന.
റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള നല്ല ബന്ധം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനിവാര്യമാണെന്നാണ് തരൂരിന്റെ നിലപാട്. അമേരിക്കയുടെ സമ്മർദ്ദങ്ങൾ മറികടക്കാൻ ചൈനയുമായുള്ള ഭിന്നതകൾ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. ഒരേ സമയം രണ്ട് വൻ ശക്തികളായ അമേരിക്കയെയും ചൈനയെയും പിണക്കി നിർത്തുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

