അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്സ് യോഗമാണ് ഇന്ന് നടക്കുന്നത്.
സൈനിക തല ചർച്ചകൾ അടക്കം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിൽ ഭലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാൻകിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന സംഘം തുടർ ചർച്ചകൾ അടക്കം നിശ്ചയിക്കും. പതിനൊന്ന് മണിയ്ക്ക് വിർച്വൽ ആയാണ് സുപ്രധാനമായ യോഗം നടക്കുക.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈനയാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഈ സംഘടനകൾ വഴിയാണ് വടക്ക് കിഴക്കൻ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) കമാൻഡർ പരേഷ് ബറുവ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് ( ഐഎം) ഫുൻടിംഗ് ഷിംറാങ് എന്നീ ഭീകരവാദികൾ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. ചൈനമ്യാൻമർ അതിർത്തിയിലെ യുന്നാൻ പ്രവിശ്യയിലാണ് ഭീകരവാദികൾ ചൈനീസ് സംരക്ഷണയിൽ കഴിയുന്നതെന്നും പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു.
english summary:India-China top level meeting
you may also like this video