Site icon Janayugom Online

രാജ്യത്ത് 30,941 പേർക്ക് കോവിഡ് , മരണം 350

covid

ആശ്വാസമായി രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 30,941 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.350 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 36,275 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി.
അതേസമയം, 3,70,640 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. നിലവിൽ 2.22% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 64 കോടി കവിഞ്ഞു. ഒക്ടോബർ അവസാനത്തോടെ പ്രായപൂർത്തിയായ പൗരന്മാർക്കെല്ലാവർക്കും വാക്‌സിൻ ഡോസ് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; india covid cas­es 31/08/21

You may also like this video;

Exit mobile version