Site icon Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6822 പുതിയ കോവിഡ് രോഗികൾ; 220 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6822 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 220 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,73,757 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ 3,46,48,383 പേര്‍ക്കാണ് കaവിഡ് സ്ഥിരീകരിച്ചത്.

95,014 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ 0.27 ശതമാനമാണിത്. 98.36 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 3,402 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 23 ആയി. 

മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു. ഒമിക്രോണ്‍ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
eng­lish summary;india covid updates
you may also like this video;

Exit mobile version