Site icon Janayugom Online

ചൈന അതിര്‍ത്തിയില്‍ യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ വിന്യസിച്ച് ഇന്ത്യ

ചൈനയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്ന ഹിമാലയന്‍ മേഖലയില്‍ യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ഭൂട്ടാനോടും ടിബറ്റിനോടും ചേർന്നുള്ള തവാങ് പീഠഭൂമിയെ കേന്ദ്രീകരിച്ചാണ് ആയുധ വിന്യാസം. ചൈന കയ്യേറിയെന്ന് അവകാശപ്പെടുന്നതും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ ഭൂപ്രദേശമാണിത്. 1959ല്‍ ദലൈലാമ ചൈനീസ് സൈനിക നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഇതിനു സമീപത്തുള്ള പര്‍വത നിരകളിലൂടെയാണ് ഇന്ത്യയിലെത്തിയത്. മൂന്നു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളും ഇതേ പ്രദേശത്ത് ഏറ്റുമുട്ടുകയും ചെയ്തു. 

ENGLISH SUMMARY:India deploys US-made weapons on Chi­na border
You may also like this video

Exit mobile version