Site iconSite icon Janayugom Online

കെെക്കൂലി: ആഗോള വാണിജ്യ റാങ്കിങ്ങിൽ ഇന്ത്യ താഴേക്ക്

വ്യവസായ വാണിജ്യ രംഗത്തെ അഴിമതി സൂചികയനുസരിച്ച് ആഗോളപട്ടികയിൽ ഇന്ത്യ അഞ്ചു സ്ഥാനങ്ങൾ താഴോട്ടിറങ്ങി. കഴിഞ്ഞ വർഷത്തെ 77ാം റാങ്കിൽ നിന്ന് 2021 ൽ 82ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. വാണിജ്യ മേഖലയിലെ അഴിമതി വിരുദ്ധ സംവിധാനമായ ട്രേസ് ആണ് 194 രാജ്യങ്ങളിലെയും ബിസിനസ് കൈക്കൂലി അപകടസാധ്യത വിലയിരുത്തി പട്ടിക തയാറാക്കിയത്. 

ഈ വർഷത്തെ കണക്കുകളിൽ ഉത്തരകൊറിയ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല, എറിത്രിയ എന്നിവയാണ് ഏറ്റവും കൂടുതൽ വാണിജ്യപരമായ കൈക്കൂലി അപകടസാധ്യതയുള്ള രാജ്യങ്ങൾ. അതേസമയം ഡെൻമാർക്ക്, നോർവേ, ഫിൻലാൻഡ്, സ്വീഡൻ, ന്യൂസിലൻഡ് എന്നിവ ഏറ്റവും കുറവുള്ള രാജ്യങ്ങളാണ്. 2020ൽ ഇന്ത്യ 45 സ്കോറുമായി 77ാം സ്ഥാനത്തെത്തിയപ്പോൾ ഈ വർഷം 44 സ്കോറുമായി 82ാം സ്ഥാനത്തായി. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയേക്കാൾ ഇന്ത്യ മെച്ചപ്പെട്ടെങ്കിലും ഭൂട്ടാൻ 62ാം റാങ്ക് നേടി. സർക്കാരുമായുള്ള ബിസിനസ് ഇടപെടലുകൾ, കൈക്കൂലി വിരുദ്ധതയും നിർവഹണവും, സർക്കാരിന്റെയും സിവിൽ സർവീസിന്റെയും സുതാര്യത, മാധ്യമങ്ങൾ ഉൾപ്പെടുന്ന സിവിൽ സമൂഹത്തിന്റെ മേൽനോട്ടത്തിനുള്ള ശേഷി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോർ. 

ENGLISH SUMMARY: India drops in glob­al trade rankings
You may also like this video

Exit mobile version