Site icon Janayugom Online

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ഇംഗ്ലണ്ടിന്റെ ‘റൂട്ട്’ ക്ലിയര്‍, ഇന്ത്യ സമ്മര്‍ദ്ദത്തില്‍

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വെല്ലുവിളിയായി ജോ റൂട്ട്. 200 പന്തില്‍ നിന്ന് റൂട്ട് സെഞ്ചുറി തികച്ച റൂട്ട് , ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് വീര്യം കൂട്ടി. പരമ്പരയില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്  മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ മൂന്നാം ദിവസത്തെ മത്സരം തുടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 രണ്‍സ് നേടിയിട്ടുണ്ട്. 150 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 26 റണ്‍സുമായി മൊയീന്‍ അലിയുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യക്ക് 25 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്.

റൂട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന് 121 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 57 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ സിറാജിന്റെ പന്തില്‍ കോലി ക്യാച്ചെടുക്കുകയായിരുന്നു. ഡൊമിനിക് സിബ്ലി (11), ഹസീബ് ഹമീദ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോസ് ബട്ടലര്‍ 23 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഇഷാന്ത് ശര്‍മ്മയുടെ മികച്ചൊരു പന്തില്‍ ബൗള്‍ഡായി. സിറാജ് മൂന്നും ഇഷാന്ത്-ഷമ്മി എന്നിവര്‍ ഒരോവിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് 364‑ല്‍ ഒതുക്കിയത്. സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 250 പന്തില്‍ നിന്ന് ഒരു സിക്സും 12 ഫോറുമടക്കം 129 റണ്‍സെടുത്ത രാഹുലിനെ ഒലെ റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു.

You may also like this video:

Exit mobile version