Site iconSite icon Janayugom Online

ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തി: കേന്ദ്ര സര്‍ക്കാര്‍

മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) ഇന്ത്യ ജപ്പാനെ മറികടന്നതായി കേന്ദ്രസര്‍ക്കാര്‍. 2025- 26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 8.2 % വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. 4.18 ലക്ഷം കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

കേന്ദ്ര സർക്കാർ വലിയ വളർച്ച അവകാശപ്പെടുമ്പോഴും രാജ്യാന്തര സാമ്പത്തിക ഏജൻസികൾ വരുംവർഷങ്ങളിൽ മിതമായ വളർച്ചയാണ് പ്രവചിക്കുന്നത്. 2026‑ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ പ്രവചന പ്രകാരം 2026‑ൽ 6.4 ശതമാനവും 2027‑ൽ 6.5 ശതമാനവും ആയിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും കണക്കുകൂട്ടുന്നു. 

Exit mobile version