പ്രതിരോധ‑സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും. സമുദ്രം- കര- വായു- സൈബര്‍ മേഖലകളിലെ സൈനിക ആവശ്യങ്ങള്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിന്റെയും നേതൃത്വത്തിൽ ഗ്ലാസ്ഗോയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഇന്തോ പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിൽ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണ്. ഇന്തോ പസഫിക് പദ്ധതിയില്‍ ഇന്ത്യയെ നെടുംതൂണായിട്ടാണ് കാണുന്നതെന്നും ഫ്രാന്‍സ് വ്യക്തമാക്കി. പ്രതിരോധ വ്യവസായവൽക്കരണം, സംയുക്ത ഗവേഷണം, സാങ്കേതിക വികസനം എന്നിവയ്ക്ക് പൂർണ പിന്തുണ നല്‍കാനുള്ള സന്നദ്ധത ഫ്രാന്‍സ് അറിയിച്ചതായും ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ENGLISH SUMMARY:India-France diplomatic ties strengthened
You may also like this video