Site icon Janayugom Online

പ്രോടൈം സ്പീക്കര്‍ പദവി നിരസിച്ച് ഇന്ത്യാമുന്നണി

നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റ് ഭരണഘടനാ തത്വങ്ങള്‍ പിന്തുടരുമെന്നും, രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോഡി പറഞ്ഞു രാഹുല്‍ഗാന്ധിയുടെ വയനാട് എംപി സ്ഥാനം ഉപേക്ഷിച്ചുളള രാജി സ്പീക്കര്‍ അംഗീകരിച്ചു.

എന്നാൽ പ്രോടൈം സ്പീക്കർ പാനല്‍ പ്രതിപക്ഷം നിരസിച്ചു. കൊടിക്കുന്നില്‍ സുരേഷ്, ടി ആര്‍ ബാലു, സുദീപ് ബന്ദോപാധ്യായ എന്നിവരെ ചെയര്‍മാന്‍ പാനലിലേക്ക് സ്പീക്കര്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു.അതേസമയം പാർലമെന്റ് മന്ദിരത്തിന് മുൻപിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Eng­lish Summary:
India front by reject­ing the post of pro-time speaker

You may also like this video:

Exit mobile version