Site iconSite icon Janayugom Online

പാരിസ് ഒളിംപിക്‌സ്;ഇന്ത്യക്ക് രണ്ടാം മെഡല്‍

ചരിത്രമെഴുതി മനു ഭാക്കര്‍.സ്വാതന്ത്യാനന്തരകാലത്ത് ഒരു ഒറ്റ ഗെയിമില്‍ രണ്ട് ഒളിംപിക് മെഡലുകള്‍ നേടുന്ന ആദ്യ വനിത എന്ന ചരിത്രം കുറിക്കുകയാണ് മനു ഭാക്കര്‍.10മീറ്റര്‍ എയര്‍ പിസ്റ്റലില്‍ തനിക്കൊപ്പം കിടപിടിക്കുന്ന സറാബ്‌ജോത് സിംഗുമായി ചേര്‍ന്നാണ് മനു രണ്ടാം വെങ്കല മെഡല്‍ സ്വന്തമാക്കിയത്.കൊറിയന്‍ ടീം ലീ വൊനോഹൊ ഓ യെ ജിന്‍ എന്നിവരെ 16–10 എന്ന സ്‌കോറിന് മറികടന്നാണ് ഇവര്‍ മെഡല്‍ സ്വന്തമാക്കിയത്.2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ നടന്ന കമ്ണിരോര്‍മകളെ തുടച്ചുനീക്കിക്കൊണ്ട് കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ 22കാരിയായ ഭാക്കര്‍ ആദ്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.

അതിന് മുന്‍പ് 1900 ഒളിംപിക്‌സില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റ് നോര്‍മാന്‍ പ്രിറ്റ്ചാര്‍ഡ് 200 മീറ്റര്‍ സ്പ്രിന്റിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും രണ്ട് സില്‍വര്‍ മെഡലുകള്‍ നേടിയിരുന്നു.എന്നാല്‍ അത് സ്വാതന്ത്യത്തിന് മുന്‍പുള്ള കാലഘട്ടത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ സ്ത്രീകളുടെ ഒളിംപിക്‌സില്‍ ഇതൊരു സുവര്‍ണ നേട്ടമാണ്.ശനിയാഴ്ച നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഫൈനലില്‍ 577 പോയിന്റുമായി പരാജയപ്പെട്ട് 9ാം സ്ഥാനത്ത് എത്തിയ സറാബ്‌ജോതിനും ഈ നേട്ടം ഒരു മുതല്‍ക്കൂട്ടാണ്.

Eng­lish Summary;India get 2nd medal in paris olympics

Exit mobile version