ഉക്രെയ്ന്‍ സൈന്യം വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഉക്രെയ്നും സഹകരിക്കുമെന്നും വ്യക്താവ് കൂട്ടിച്ചേര്‍ത്തു. വലിയൊരു സംഘം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന വാര്‍ത്ത റഷ്യയാണ് പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളെ രക്ഷിക്കാമെന്നും റഷ്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.
അതേ സമയം ഉക്രെയ്നില്‍ കുടുങ്ങി ഇന്ത്യക്കാരുമായുള്ള വ്യോമസേനയുടെ നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനമെത്തിയത്.
English summary; India has denied reports that Ukrainian troops have taken students hostage
You may also like this video;