ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിവിആർ സുബ്രഹ്മണ്യം. പത്താമത് നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം. “ഇപ്പോൾ, നമ്മൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എൻ്റെ കണക്കുകളല്ല ഇത്; അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം ഇന്ത്യ 4 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി വളർന്നു. ഇന്ന് ഇന്ത്യ ജപ്പാനെക്കാൾ വലുതാണ്,” അദ്ധേഹം വ്യക്തമാക്കി. ഇന്ത്യ ഉടൻ തന്നെ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.
ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

