സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി. മേയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി 2ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവച്ചിരുന്നു.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ആ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്കായി 500 മില്യണ്‍ എന്ന ഇന്ത്യന്‍ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് പുതുജീവന്‍ സമ്മാനിക്കുകയാണ്.
English summary; India has sent another 40,000 metric tonnes of diesel to Sri Lanka
You may also like this video;