Site iconSite icon Janayugom Online

തീവ്രവാദസംഘടനകളുമായുള്ള സഹകരണം തുടരുന്നു ; പാകിസ്ഥാനെതിരെ ഇന്ത്യ യുഎന്നില്‍

ലഷ്‍ക‍ര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, അല്‍ ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടകള്‍ക്ക് പാകിസ്ഥാന്‍ നല്‍കിവരുന്ന പിന്തുണ ശക്തമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവങ്ങള്‍ അല്‍ഖ്വയ്ദയ്ക്കും മറ്റ് ഭീകരസംഘടനകള്‍ക്കും കൂടുതല്‍ കരുത്തു നല്‍കാന്‍ സഹായിച്ചുവെന്നും യുഎന്നിലെ ഇന്ത്യന്‍ സ്ഥിര പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. 

ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) അതിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സിറിയയിലും ഇറാഖിലും വീണ്ടും വേരുറപ്പിക്കാനാണ് അവരുടെ ശ്രമം. ഏഷ്യയിലും ആഫ്രിക്കയിലും പ്രാദേശികമായി സംഘടന വിപുലീകരിക്കാനും ശ്രമമുണ്ട്. അല്‍ഖ്വയ്ദ ഗുരുതര ഭീഷണിയായി തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ അവര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി. നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുമായുള്ള അൽഖ്വയ്ദയുടെ ബന്ധം ശക്തമായി തുടരുകയാണെന്നും തിരുമൂര്‍ത്തി പറഞ്ഞു.തീവ്രവാദ ഭീഷണി ഗൗരവമേറിയതും സാർവത്രികവുമാണെന്നും എല്ലാ യുഎൻ അംഗരാജ്യങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ അതിനെ പരാജയപ്പെടുത്താൻ കഴിയുള്ളുവെന്ന് സെപ്‌റ്റംബർ 11ലെ ആക്രമണം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥലത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അതിന്റെ എല്ലാ രീതിയിലും അപലപിക്കപ്പെടേണ്ടതാണ്, അത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രേരണകൾ പരിഗണിക്കാതെ, എവിടെ, എപ്പോൾ, ആരു ചെയ്താലും, ഒരു തീവ്രവാദ പ്രവർത്തനത്തിനും ന്യായീകരണമുണ്ടാകില്ലെന്നും തീവ്രവാദം ഒരു മതവുമായോ ദേശീയതയുമായോ നാഗരികതയോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതും അദേഹം ചൂണ്ടിക്കാട്ടി.
eng­lish sum­ma­ry; India in UN against Pakistan
you may also like this video;

Exit mobile version