Site iconSite icon Janayugom Online

ഉ​ക്രെ​യ്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തിരികെയെത്തിക്കാൻ ര​ക്ഷാ​ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇന്ത്യ

ഉ​ക്രെ​യ്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ര​ക്ഷാ​ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ. ഉ​ക്രെ​യ്ന്റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പോ​ള​ണ്ട്, ഹം​ഗ​റി, സ്ലൊ​വാ​ക്യ, റു​മേ​നി​യ എ​ന്നി​വ​യു​മാ​യി ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തും. കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കും. ഹം​ഗ​റി​യും പോ​ള​ണ്ടും ഇ​ന്ത്യ​യു​ടെ ര​ക്ഷാ ദൗ​ത്യ​ത്തി​ന് പി​ന്തു​ണ അറിയിച്ചിട്ടുണ്ട്.

റോ​ഡ് മാ​ർ​ഗം ഇ​ന്ത്യ​ക്കാ​രെ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് വ്യോ​മ​മാ​ർ​ഗം ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ര​ക്ഷാദൗ​ത്യം. പാ​സ്പോ​ർ​ട്ടും വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ക​രു​തി ഇ​രി​ക്കാ​ൻ വി​ദ്യാ​ർത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല വി​ദ്യാ​ർത്ഥി​ക​ളും ബ​ങ്ക​റു​ക​ളി​ലാ​ണ് അ​ഭ​യം തേ​ടി​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​രെ ഉക്രെയ്ൻ അ​തി​ർ​ത്തി​യി​ലെ​ത്തി​ക്കു​ക എ​ന്ന വ​ലി​യ വെ​ല്ലു​വി​ളി ഇ​ന്ത്യ നേരിടുന്നുണ്ട്.

eng­lish sum­ma­ry; India inten­si­fies defense mis­sion to repa­tri­ate Indi­ans in Ukraine

you may also like this video;

Exit mobile version