Site icon Janayugom Online

ഇന്ത്യ ലോകത്തിന്റെ പുതിയ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുള്‍പ്പെടെ വില കുത്തനെ ഉയര്‍ത്തുകയും, വര്‍ഗീയ കലാപങ്ങള്‍ കൊണ്ട് രാജ്യത്തെ ക്രമസമാധാനം നശിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗുജറാത്തിലെ കുന്ദല്‍ധാമിലെയും കരേലിബാഗിലെയും ശ്രീ സ്വാമിനാരായണ ക്ഷേത്രങ്ങള്‍ സംഘടിപ്പിക്കുന്ന യുവ ശിവിര്‍ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും വാക്‌സിനുകള്‍ എത്തിക്കുന്നത് മുതല്‍, തകര്‍ന്നുപോയ വിതരണശൃംഖലകള്‍ക്കിടയില്‍ സ്വയം പര്യാപ്തമായ രാജ്യം നിര്‍മിക്കുമെന്ന പ്രതീക്ഷ വരെ, ആഗോള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കേ സമാധാനമുള്ള ഒരു രാജ്യം സൃഷ്ടിക്കുന്നതു വരെ, ഇന്ത്യ ലോകത്തിന് പ്രതീക്ഷയാണ് മോഡി അഭിപ്രായപ്പെട്ടു

പുരാതന പാരമ്പര്യങ്ങളുമായി കൂടിച്ചേര്‍ന്ന ഐഡന്റിറ്റിയുള്ള പുതിയ ഇന്ത്യയ്ക്ക് ലോകത്തിന് പുതിയ ദിശ നല്‍കാന്‍ സാധിക്കും. വര്‍ധിച്ചു വരുന്ന ജനപങ്കാളിത്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.ഇന്ത്യയിലെ യുവാക്കള്‍ നയിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇന്ത്യയിലുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Eng­lish Sum­ma­ry: India is the new hope of the world, says PM

You may also like this video:

Exit mobile version