Site icon Janayugom Online

ഇന്ത്യ യോഗം മുംബൈയില്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അടുത്ത യോഗം ഈമാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ മുംബൈയില്‍ നടക്കും. പൊതുതെരഞ്ഞടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരെ യോജിച്ച് പോരാട്ടം കാഴ്ചവയ്ക്കാനായി രൂപീകൃതമായ ഇന്ത്യയുടെ മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുക. ഉദ്ധവ് താക്കറെ പക്ഷം ശിവസേനയുടെയും എന്‍സിപിയുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് മുംബൈയില്‍ യോഗം ചേരുന്നത്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളില്‍ നിന്നുള്ള 11 പേരെ ഉള്‍പ്പെടുത്തി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും കണ്‍വീനര്‍ തെരഞ്ഞെടുപ്പും യോഗത്തില്‍ ഉണ്ടാകും. പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ സംയുക്ത യോഗം ജൂണില്‍ ബിഹാര്‍ തലസ്ഥാനമായ പട്നയിലും രണ്ടാമത്തെ യോഗം കഴിഞ്ഞ മാസം ബംഗളൂരുവിലുമാണ് ചേര്‍ന്നത്. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, എഎപി അടക്കമുള്ള 27 പാര്‍ട്ടികളുടെ സഖ്യമാണ് ഇന്ത്യ.

eng­lish sum­ma­ry; India meet­ing in Mumbai

you may also like this video;

Exit mobile version