പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും. വിഷയം ചർച്ച ചെയ്യണമെന്ന പാകസ്ഥാന്റെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെയുള്ള വിഷയങ്ങള്‍ ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ഇന്നലെ അറിയിച്ചു. നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല. അതേസമയം, ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തും.
ഇന്ത്യ‑പാക്കിസ്ഥാൻ സംഘർഷം; യുഎൻ സുരക്ഷാ സമിതി ഇന്ന് ചർച്ചചെയ്യും

