Site icon Janayugom Online

ആഗോളപട്ടിണി സൂചികയില്‍ ഇന്ത്യക്ക് 111-ാം സ്ഥാനം

ആഗോള പട്ടിണി സൂചികള്‍ 125 രാജ്യങ്ങളില്‍ ഇന്ത്യ നൂറ്റിപതിനൊന്നാംസ്ഥാനത്ത്.പുറത്തു വിട്ട 2023 ലെ പട്ടികയില്‍ 28.7 മാര്‍ക്കാണ് ഇന്ത്യ നേടിയത്. എന്നാല്‍ പുറത്തുവന്ന റാങ്കില്‍ പിഴവുണ്ടെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ നിലയില്ല ചിത്രീകരിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം അറിയിച്ചു. പട്ടിണി സൂചിക തെറ്റായ കണക്കുകള്‍ ആണ് നല്‍കുന്നത്.

ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥാനമല്ല പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡകസ് കണക്കാക്കുന്ന രീതി ശരിയല്ലയ പട്ടണി കണക്കാക്കുന്നതിലെ നാലില്‍ മൂന്നു ഇന്‍ഡക്സുകളും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇത് മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നതല്ല, പട്ടിണി സൂചിക തെറ്റായ കണക്കുകള്‍ ആണ് നല്‍ക്കുന്നത്. ഇന്ത്യയുടെ യഥാര്‍ഥ സ്ഥാനമല്ല പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡക്‌സ് കണക്കാക്കുന്ന രീതി ശരിയല്ല.

പട്ടിണി കണക്കാക്കുന്നതിലെ നാലില്‍ മൂന്ന് ഇന്‍ഡക്‌സുകളും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെടതാണ്. ഇത് മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നതല്ല. നാലാമത്തെയും പ്രധാനവുമായ പോഷകാഹാര കുറവുള്ള ജനസംഖ്യ കണക്കാക്കുന്നത് 3,000 പേരുടെ ചെറിയ സാമ്പിള്‍ പോളിങ്ങില്‍ നിന്നാണ്,’ ശിശുവികസന മന്ത്രാലയം വിശദീകരിച്ചു. റാങ്കിങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന് 102ഉം, , ബംഗ്ലാദേശിന് 81ഉം, നേപ്പാളിന് 69ഉം ശ്രീലങ്കയ്ക്ക് 60 ആംസ്ഥാനമാണുള്ളത്. 

സൂചികപ്രകാരം ദക്ഷിണേന്ത്യയും സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖല. കൂടാതെ ലോകത്ത് ഏറ്റവും തൂക്ക കുറവുള്ള കുട്ടികളുള്ള രാജ്യവും ഇന്ത്യയാണ്. 18.7 ശതമാനമാണ് ഈ നിരക്ക്. രാജ്യത്തെ പോക്ഷകാഹാര കുറവ് 16.6 ശതമാനവും അഞ്ച് വയസ്സിനു താഴെയുള്ളവരുടെ മരണ നിരക്ക് 3.3 ശതമാനവുമാണ്.

Eng­lish Summary:
India ranks 111 on the Glob­al Hunger Index

You may also like this video:

Exit mobile version