ഇന്ത്യയില്‍ അഴിമതി പെരുകുന്നു. ആഗോള അഴിമതി സൂചികയില്‍ ഇന്ത്യയ്ക്ക് 93-ാം സ്ഥാനം. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ആഗോള അഴിമതി സൂചിക തയ്യാറാക്കിയത്. ഇന്ത്യയിലെ അഴിമതി നിലവാരത്തില്‍ കാര്യമായ മാറ്റമില്ലെന്നാണ് സൂചിക വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെയാണ് ആഗോള അഴിമതി സൂചിക പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പോയിന്റ് 39 ആണ്. എന്നാല്‍ 2022ല്‍ ഇത് 40 ആയിരുന്നു. 85-ാം സ്ഥാനമായിരുന്നു ആ വര്‍ഷം ഇന്ത്യക്ക്.
അഴിമതി തടയുന്നതില്‍ ഇന്ത്യയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ 133-ാം സ്ഥാനത്തും ശ്രീലങ്ക 115-ാം സ്ഥാനത്തുമാണ്. ചൈന പട്ടികയില്‍ 76-ാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയവയാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍. 90 പോയിന്റ് നേടിയ ഡെന്‍മാര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. നൂറില്‍ കേവലം 11 പോയിന്റ് മാത്രം നേടിയ സൊമാലിയയാണ് അഴിമതിയുടെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യം.
English Summary:India ranks 93rd on corruption index
You may also like this video