Site icon Janayugom Online

വിദേശ പണമൊഴുക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

വിദേശത്ത് നിന്നുള്ള പണമയയ്ക്കലില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ലോകബാങ്ക് രേഖകള്‍. ചൈന രണ്ടാം സ്ഥാനത്തും മെക്സിക്കോ മൂന്നാം സ്ഥാനത്തുമാണ്. 8315 കോടി ഡോളറാണ് 2020ല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ചതെന്ന് വേള്‍ഡ് മൈഗ്രേഷൻ റിപ്പോര്‍ട്ട് 2022 വ്യക്തമാക്കുന്നു.
ചൈനയിലേക്കുള്ള വിദേശ പണമയയ്ക്കല്‍ 5951 കോടി ഡോളറും മെക്സിക്കോയുടേത് 4288 കോടി ഡോളറുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അനൗപചാരികമായോ മറ്റു രീതികളിലോ നല്‍കുന്ന പണത്തിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. 2015ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പണമിടപാട് 6890 കോടി ഡോളറായിരുന്നു. 

അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ തുക അയച്ചത്. 6800 കോടി ഡോളര്‍. യുഎഇയില്‍ നിന്ന് 4320 കോടി ഡോളര്‍, സൗദി അറേബ്യ- 3460 കോടി ഡോളര്‍, സ്വിറ്റ്സര്‍ലാൻഡ് ‑2796 കോടി ഡോളര്‍, ജര്‍മ്മനി-2200 കോടി ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
കഴിഞ്ഞ ദശാബ്ദത്തില്‍ പണമിടപാടില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും 2000 ത്തില്‍ 12,600കോടി ഡോളറിന്റെ ഇടപാടുണ്ടായപ്പോള്‍ 2020ല്‍ 70,200 കോടി ഡോളറിന്റെ ഇടപാടാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020ല്‍ കോവിഡ് കാരണം അന്താരാഷ്ട്ര പണമിടപാടില്‍ കുറവുണ്ടായെങ്കിലും 2019 നെക്കാള്‍ 2.4 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: India ranks first in for­eign remittances

You may also like this video

Exit mobile version