Site iconSite icon Janayugom Online

രാജ്യത്ത് 1,086 പുതിയ കോവിഡ് കേസുകൾ: കഴിഞ്ഞദിവസത്തെക്കാള്‍ 36 ശതമാനം വർധനവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,086 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30, 30, 925 ആയി. കഴിഞ്ഞ ദിവസത്തിനെക്കാൾ 36 ശതമാനം വർധനവാണ് ഇന്ന് കോവിഡ് കണക്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 22 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,487 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 11,871 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0. 03 ശതമാനം മാത്രമാണിത്. 4,24,97,567 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

Eng­lish summary;India Records 1,086 New Covid Cas­es, 36% High­er Than Yesterday

You may also like this video;

Exit mobile version