Site iconSite icon Janayugom Online

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 3000 കടന്നു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 വർധന രേഖപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

142 ദിവസങ്ങൾക്ക് ശേഷം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,000 കടന്നു. 2.15 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേരളം, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി 14 മരണം റിപ്പോർട്ട് ചെയ്തു. എക്സ്ബിബി 1.16 വകഭേദമാണ് രാജ്യത്ത് പുതിയ കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 694 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈ, പൂനെ, താനെ, റായ്ഗഡ്, നാസിക്, സാംഗ്ലി തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതോടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

Eng­lish Sum­ma­ry: India Records 3,016 New Covid Cases
You may also like this video

Exit mobile version