Site icon Janayugom Online

രാജ്യത്ത് 1,033 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30, 31,958 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 22 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 43 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,530 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 11,000 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0. 03 ശതമാനം മാത്രമാണിത്. 4,24,97,567.പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

Eng­lish sum­ma­ry; India Reports 1,033 New COVID-19 Cases

You may also like this video;

Exit mobile version