Site iconSite icon Janayugom Online

ഇന്ത്യ ഇത് ഗൗരവമായി കാണണം : റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് നിക്കി ഹേലിയുടെ മുന്നറിയിപ്പ്

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിൽ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുൻ അംബാസഡർ നിക്കി ഹേലി രം​ഗത്ത്. റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശിക്ഷാ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന് നേരത്തെ ഹാലി മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങിയതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ദ്വിതീയ തീരുവ ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യൻ കയറ്റുമതിക്ക് യുഎസ് ഇപ്പോൾ 50 ശതമാനത്തിന് മുകളിലാണ് താരിഫ്. ബ്രസീൽ ഒഴികെ, ട്രംപ് തന്റെ പുതിയ പട്ടിക പ്രകാരം ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന താരിഫാണിത്. “റഷ്യൻ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ഇന്ത്യ ഗൗരവമായി കാണുകയും പരിഹാരം കണ്ടെത്താൻ വൈറ്റ് ഹൗസുമായി സഹകരിക്കുകയും വേണം. എത്രയും വേഗമായാൽ നല്ലത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു നിക്കി പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദവും നല്ല മനസ്സും നിലവിലെ പ്രക്ഷുബ്ധതയെ മറികടക്കാൻ ശക്തമായ അടിത്തറ നൽകുന്നതാണ്. ചൈനയെ നേരിടുക എന്ന ലക്ഷ്യത്തിൽ നിന്ന് ഇരു രാജ്യങ്ങളും പിന്നോട്ട് പോകരുതെന്നും നിക്കി മുന്നറിപ്പ് നൽകി വ്യാപാര അഭിപ്രായവ്യത്യാസങ്ങളും റഷ്യൻ എണ്ണ ഇറക്കുമതിയും പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് കഠിനമായ സംഭാഷണം ആവശ്യമാണ്,” അവർ എക്‌സിൽ കുറിച്ചു.

Exit mobile version