Site iconSite icon Janayugom Online

അമേരിക്കയുമായി 10 വര്‍ഷത്തെ പ്രതിരോധ കരാര്‍; ഒപ്പ് വച്ച് ഇന്ത്യ

അമേരിക്കയുമായി അടുത്ത പത്ത് വർഷത്തേക്ക് പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പ് വച്ച് ഇന്ത്യ. ക്വാലാലംപൂരിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ്സിങ്ങ് , അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്‌സെത്ത് എന്നിവർ ആണ് കരാറില്‍ ഒപ്പുവച്ചത്. 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയതിന് 25% പിഴ ഉൾപ്പെടെ ഇന്ത്യയ്ക്ക് 50% തീരുവ ചുമത്തിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ അവസാനിപ്പിക്കാനും സംഘർഷഭരിതമായ ബന്ധങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. പങ്കാളിത്തത്തിന്റെ ഒരു പുതിയ ദശകത്തിന് ഇത് തുടക്കം കുറിക്കുമെന്ന് രാജ്നാഥ് പറഞ്ഞു. 

പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങൾ പങ്കിടൽ, സാങ്കേതിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ചട്ടക്കൂട് ഒരു മൂലക്കല്ലായി കണക്കാക്കപ്പെടുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെഗ്സെത്ത് എക്‌സിൽ കുറിച്ചു. 

Exit mobile version