Site iconSite icon Janayugom Online

അഗ്നി 4 ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ഇന്റര്‍ മീഡിയറ്റ് റേഞ്ച് അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒഡീഷയിലെ ചണ്ഡിപൂര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിക്ഷേപണം പ്രവര്‍ത്തനപരവും സാങ്കേതികപരവുമായ എല്ലാ പാരാമീറ്ററുകളെയും സാധൂകരിച്ചതായി അദ്ദേഹം പറഞ്ഞു.

സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 4ന് ഇന്ത്യ ന്യൂ ജനറേഷന്‍ ബലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.

സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിനൊപ്പം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയത്.

ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു ബലിസ്റ്റിക് മിസൈലാണ് അഗ്നി മിസൈല്‍.

Exit mobile version