2000 കിലോമീറ്റര്‍ ദുരപരിധിയുള്ള അഗ്നി-പ്രൈം മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈേഷന്‍ ആണ് വിക്ഷേപം നടത്തിയത്. പ്രത്യേകം രൂപ കല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞു.
വിക്ഷേപണത്തില്‍ പങ്കാളികളായ ഏജന്‍സികളെ മന്ത്രി അഭിനന്ദിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുക എന്നത് മാത്രമല്ല, നൂതന സാങ്കേതികവിദ്യയുടെയും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി ലോകത്തിനു മുന്നില്‍ ഇന്ത്യയെ മാറ്റാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കുക എന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചില്‍നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്.
2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് ചൈനയും പാകിസ്ഥാനും കടന്നെത്താനാവും. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെത്തന്നെ യഥേഷ്ടം കൊണ്ടുനടന്ന് വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ശത്രുവിന്റെ കണ്ണുവെട്ടിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ തിരിച്ചടി നല്‍കാന്‍ ഇതുവഴി സാധ്യമാവും.

