റഷ്യയില്‍ നിന്ന് കാലിബര്‍ ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവച്ചത്.
300 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ വീഴ്ത്താന്‍ കഴിയുന്നവയാണ് കാലിബര്‍ മിസൈലുകള്‍. ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാറെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

