Site iconSite icon Janayugom Online

ഇന്ത്യാ ടുഡേ ‘നാഷണല്‍ ബിഹേവിയറല്‍ ഇൻഡക്സ് സര്‍വ്വേ’; സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാമത്

ഇന്ത്യാ ടുഡേ നടത്തിയ നാഷണൽ ബിഹേവിയറൽ ഇൻഡക്സ് സർവേയിൽ സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നീ കാര്യങ്ങളിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. സർവേയുടെ സ്ക്രീൻഷോട്ട് സഹിതമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും ആതിഥേയ മര്യാദയിലും കേരളത്തെയാണ് സഞ്ചാരികൾ ഒന്നാം സ്ഥാനത്ത് തിരഞ്ഞെടുത്തത്. ടൂറിസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Exit mobile version