ആഗോള തലത്തില്‍ മാതൃരാജ്യത്തേയ്ക്ക് പണമയ്ക്കുന്നതില്‍ ഇന്ത്യ ഒന്നാമത്. 2024ല്‍ 12,910 കോടി ഡോളറാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ഇത് ആകെയുള്ളതിന്റെ 14.3 ശതമാനമാണ്. ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണമയ്ക്കലില്‍ രാജ്യം റെക്കേഡ് സ്ഥാപിച്ചത്.
വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ കുടുംബത്തെ സഹായിക്കുന്നതിനും മറ്റുമായി മാതൃരാജ്യത്തേയ്ക്ക് അയയ്ക്കുന്ന തുക കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ ലഭിക്കുന്ന പണമാണ്. മെക്സിക്കോ, ചൈന എന്നിവയാണ് ഇന്ത്യക്ക് പുറകിലുള്ള രാജ്യങ്ങള്‍ .കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചൈനയിലേക്കുള്ള പണമയ്ക്കല്‍ ഏറ്റവും കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ശരാശരിയില്‍ 5.3 ശതമാനം മാത്രമാണ് ചൈനയിലേക്ക് എത്തിച്ചേര്‍ന്നത്. ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഗ്വാട്ടിമാല, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ചൈനയ്ക്ക് പിന്നാലെ സ്ഥാനം പിടിച്ചത്.

