ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും. ഈ മാസം 15ന് ശേഷം 45 മുതല്‍ 50 ശതമാനം വരെയാണ് നിരക്ക് വര്‍ധന ഉണ്ടാവുക. പ്രവാസികള്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാൻ കാരണം. കൊച്ചി ദുബായ് ടിക്കറ്റ് നിരക്ക് 75,417 രൂപയോളമെത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് 32,316 രൂപയാണ് ഈടാക്കുന്നത്. സെപ്റ്റംബറില്‍ ഇത് ഇരട്ടിയായി ഉയരും.
ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവില്‍ 20,039 രൂപയാണ്. ഇതില്‍ 10,705 രൂപവരെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 14,000 രൂപയോളമാണ് അധിക വര്‍ധനവ് ഉണ്ടാവുക. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മടങ്ങേണ്ട താമസക്കാരെ എയര്‍ലൈനുകള്‍ പരമാവധി ചൂഷണം ചെയ്യുകയാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും റെക്കോഡ് വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary: India-UAE flight fares will increase
You may like this video also