ശ്രീനഗർ ഷാർജ വിമാനത്തിന് വ്യോമപാത അനുവദിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ട് . ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ താല്പര്യം പരിഗണിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതേ സമയം കശ്മീരിലെ ശ്രീനഗറിൽ നിന്നും യുഎഇയിലെ ഷാർജയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിന് പാക് വ്യോമപാത വഴി പോകാനുള്ള അനുമതിക്കായി നയതന്ത്ര വഴികൾ തേടുന്നുവെന്നാണ് വ്യോമയാന വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചത്. 11 വർഷത്തിന് ശേഷമാണ് യുഎഇയിലേക്ക് ശ്രീനഗറിൽ നിന്നും നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്. പാകിസ്ഥാൻ വ്യോമ പാത നിഷേധിച്ചതോടെ 45 മിനുട്ട് കൂടുതൽ പറന്ന്, ഗുജറാത്ത് വഴിയാണ് ഇപ്പോൾ ഗോ ഫസ്റ്റ് വിമാനം ഷാർജയിലേക്ക് സർവീസ് നടത്തുന്നത്.
2009ൽ ശ്രീനഗർ–ദുബായ് വിമാന സർവീസിനോടും പാകിസ്ഥാൻ ഇതാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 23ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ശ്രീനഗർ– ഷാർജ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
english summary: India urges Pakistan to allow Srinagar-Sharjah flight
you may also like this video