Site iconSite icon Janayugom Online

ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍; കരട് രേഖ ഒപ്പിട്ടു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരചുങ്ക സമ്മര്‍ദത്തില്‍ ഉഭയകക്ഷി വ്യാപാര കരാറില്‍ ഇന്ത്യ വന്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു. കരട് ധാരണാപത്രത്തിന്റെ ആദ്യ നിബന്ധനകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളാണ് ടേംസ് ഓഫ് റഫറന്‍സില്‍ ഒപ്പുവച്ചത്. കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഈ മാസം ഇരു രാജ്യങ്ങളും കരാറിനെക്കുറിച്ച് വിവിധ വിഭാഗങ്ങളിലുള്ള വെര്‍ച്വല്‍ ചര്‍ച്ചകള്‍ ആരംഭിക്കും, അടുത്ത ഘട്ടം നേരിട്ടുള്ള ചര്‍ച്ചയാണ്. ഇത് മേയ് പകുതിയോടെ നടക്കമെന്ന് വാണിജ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. നേരത്തെ ട്രംപ് ഇന്ത്യയ്ക്കുമേല്‍ 26 ശതമാനം പരസ്പര തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. 

അതേസമയം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും 21ന് ഇന്ത്യയിലെത്തും. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിനായാണ് ജെ ഡി വാന്‍സ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും. 

Exit mobile version