ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ഇതിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. സുരക്ഷ–ഗതാഗത ചുമതല വഹിക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ പൊലീസുകാർ ആണ്. സ്റ്റേഡിയത്തിലും പരിസരത്തുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ഏർപ്പെടുത്തിയ 600 സ്വകാര്യ സെക്യൂരിറ്റിക്കാരും ഉണ്ട്. സ്റ്റേഡിയത്തില്‍ 38000 പേര്‍ക്കാണ് കളി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇന്ത്യ – ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ കൂടി എത്തിയതോടെ തലസ്ഥാനത്തെ ക്രിക്കറ്റാരാധകരുടെ ആവേശം ഇരട്ടിയായി. ഇരു ടീം അംഗങ്ങളും കോവളം റാവിസ് ഹോട്ടലിലാണ് താമസം. താരങ്ങളുടെ ഇഷ്ട വിഭവങ്ങളാണ് റാവിസില്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 7.30ന് ആരംഭിക്കുന്ന മത്സരത്തിനായി 4.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കും. കാളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്…
- ടിക്കറ്റ് എടുത്തവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി കൊണ്ടു വരണം. കളി കാണാൻ എത്തുന്നവർക്ക് മാസ്ക് നിർബന്ധം.
- തീപ്പെട്ടി, സിഗരറ്റ്, മൂർച്ചയേറിയ സാധനങ്ങൾ മുതൽ ഭക്ഷണ സാധനങ്ങൾ, വെള്ളം അദ്ദാക്കമുള്ളവ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.
- പ്രകോപനപരമായ കാര്യങ്ങൾ രേഖപ്പെടുത്തിയ വസ്ത്രങ്ങൾക്കും ബാനറുകൾക്കും വിലക്ക്.
- സ്റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം എപ്പോഴെങ്കിലും പുറത്തിങ്ങിയാൽ പിന്നീട് അകത്തേക്ക് പ്രവേശനമില്ല.
- പുറത്തു നിന്നുള്ള ഭക്ഷണവും വെള്ളവും അനുവദനീയമല്ല.
- ഗാലറിയിലെ കൗണ്ടറുകളിൽ നിന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വാങ്ങണം.
English Summary: India vs South Africa T20 Match
You may like this video also