ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.
ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി, മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്. അദ്ദേഹം പറഞ്ഞു.
2020 മേയ് അഞ്ചിനാണ് ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. പിന്നാലെ പാൻഗോങ് തടാക മേഖലയിൽ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ മുഖാമുഖ സംഘർഷത്തോടെ കാര്യങ്ങൾ കൈവിട്ടുപോയി. 20 ഇന്ത്യൻ സൈനികരും ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല.
ഇരു രാജ്യങ്ങളും സൈനിക തലത്തിൽ 15 റൗണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാൻഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിൽനിന്നും ഗോഗ്ര മേഖലയിൽനിന്നും ഇരുരാജ്യങ്ങളും പിന്മാറിയെങ്കിലും വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞിട്ടില്ല.
English Summary:India will not let go if injured
You may also like this video