ജനാധിപത്യം സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി മോഡി സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധം. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കള്‍ അണിചേര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ മുന്നണി പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരും പങ്കെടുത്തു.
നടപ്പു സമ്മേളത്തില്‍ നിന്നും 146 എംപിമാരെയാണ് അച്ചടക്ക നടപടികളുടെ പേരുപറഞ്ഞ് പുറത്താക്കിയത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധിച്ചത്.
2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ മുന്നണി നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം മോഡി സര്‍ക്കാരിന് താക്കീതായി. സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരത് പവാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്‌പി), മഹുവ മാജി (ജെഎംഎം), തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി), മൗസം നൂര്‍ (ടിഎംസി), ഹസ്‌നൈന്‍ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്), എസ് ടി ഹസന്‍ (എസ്‌പി) ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.
English Summary: India with national protest
You may also like this video